ഐഎസ്എൽ ആദ്യ അങ്കം ഇന്ന്; കേരളാ ബ്ലാസ്റ്റേഴ്സ് vs എടികെ മോഹൻബ​ഗാൻ

ISL
Web Desk 1 week ago

ഐഎസ്എൽ ഏഴാം സീസണിന് കേരളാ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ നേരിടും. വൈകീട്ട് 7.30 ന് ​ഗോവയിലാണ് മത്സരം. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ എല്ലാ മത്സരങ്ങളും ​ഗോവയിലാണ് നടക്കുക. മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം ഇല്ല. നിലവിലെ ചാമ്പ്യൻമാരായ എടികെ കൊൽക്കത്തയും പ്രമുഖ ക്ലബായ മോഹൻബ​ഗാനും ലയിച്ചാണ് എടികെ മോഹൻബ​ഗാൻ രൂപം കൊണ്ടത്. 

ഏറെക്കുറെ പുതിയ ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് രം​ഗത്തിറക്കുന്നത്. പുതിയ വിദേശ കോച്ചും താരങ്ങളുമാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. മോഹൻബ​ഗാനെ ഐലീ​ഗ് ചാമ്പ്യൻമാരാക്കിയ സ്പാനിഷ് കോച്ച് കിബു വിക്കൂനയുടെ തന്ത്രമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ പരീക്ഷിക്കുക. ടീം  കൂടുതൽ പ്രഫഷണൽ ആകുന്നതിന്റെ ഭാ​ഗമായി  ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്  സ്പോർട്ടിം​ഗ് ഡയറക്ടറായ കരോളിസ് സ്കിൻസിനെ നിയമിച്ചിട്ടുണ്ട്. വിദേശതാരങ്ങളുടെ തെര‍ഞ്ഞടുപ്പിൽ നിർണായക പങ്കാണ് കരോളിസ് സ്കിൻകിസ് വഹിച്ചത്. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ ഇം​ഗ്ലീഷ് സ്ട്രൈക്കർ ​ഗാരി ഹൂപ്പറാണ് ടീമിന്റെ കരുത്ത്. പ്രിമിയർ ലീ​​ഗ്, എ ലീ​ഗ്, സ്കോർട്ടിഷ് ലീ​ഗ് എന്നിവയിലെ അനുഭവ സമ്പത്തുമായാണ് ഹൂപ്പർ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിയുന്നത്. സ്കോർട്ടിഷ് ലീ​ഗിലെ സെൽട്ടിക്കിനായി 95 മത്സരങ്ങളും  ഇം​ഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ  നോർവിക്ക് സിറ്റിക്കായി 65 മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ താരമാണ് ഹൂപ്പർ.  അർജന്റീനിയൻ താരം ഫെക്കുണ്ടോ പെരേരയും, ഓസ്ട്രലിയൻ താരമായ ജോർഡൻ മറേയുമാണ് ടീമിലെ രണ്ടാമത്തെ സ്ട്രൈക്കര്‍. ഫെക്കുണ്ടോ പെരേരയെ മധ്യ നിരയിലും കളിപ്പിക്കാനാകും.  കഴിഞ്ഞ സീസണിൽ ലാലീ​ഗയിൽ കളിച്ച വിൻസന്റെ ​ഗോമസാമ് മധ്യനിരയിലെ ബ്ലാസ്റ്റേഴ്സിലെ കരുത്തൻ. റെണാൾഡോ,മെസി തുടങ്ങിയ ലോകോത്തര താരങ്ങൾക്കെതിരെ കളിച്ച ​ഗോമസിന്റെ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴസിന് മുതൽകൂട്ടാകും. 

എടികെ മോഹൻബ​ഗാൻ കഴിഞ്ഞ സീസണിലെ എടികെയിലെ ഭൂരിഭാ​ഗം കളിക്കാരെയും നിലനിർത്തിയിട്ടുണ്ട്. ഹെബാസ് തന്നെയാണ് ടീമിന്റെ കോച്ച്. ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം സന്ദേശ് ജിങ്കാൻ ഇത്തവണ എടികെ നിരയിലാണ് പന്തു തട്ടും. സൂപ്പർ താരം റോയ് കൃഷണയെ എടികെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ലീ​ഗിലെ ടോപ് സ്കോററായിരുന്ന ഫിജി സ്വദേശി റോയ് കൃഷ്ണ കഴിഞ്ഞ സീസണിലാണ് ടീമിൽ എത്തിയത്. എടികെയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് കൃഷ്ണ. മന്നേറ്റ നിരയിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസും ടീമിലുണ്ട്. കഴിഞ്ഞ തവണ പരിക്ക് മൂലം ഡേവിഡ് വില്യംസിന് ചുരുക്കം ചില മത്സരങ്ങളിൽ മാത്രമെ കളിക്കാൻ  കഴി‍ഞ്ഞുള്ളു. റോയ്കൃഷ്ണ- ഡേവിഡി വില്യംസ് കൂട്ടുകെട്ടായിരിക്കും എടികെയുടെ അക്രമണത്തിന് ചുക്കാൻ പിടിക്കുക. സ്കോർട്ടിഷ് ഇന്റർനാഷ്ണൽ താരം ബ്രാഡ് ഇൻമാനാണ്  എടികെ നിരയിൽ എത്തിയ പുതിയ വിദേശ താരം. മധ്യനിരയിൽ സ്പാനിഷ് താരങ്ങളായ ഹാവി ഫെർണാണ്ടസ്, എഡു ​ഗാർഷ്യ എന്നിവരെ എടികെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. സന്ദേശ് ജിം​​ഗാനെ കൂടാതെ പ്രബീർ ദാസ്, പ്രീതം കോട്ടാൽ, വിനീത് റാത്തി, സുഭാഷിഷ് ബോസ് എന്നിവർ എടികെ പ്രതിരോധത്തിന് കരുത്താകും. ജാംഷഡ്പൂരിൽ നിന്ന് കൂടുമാറിയെത്തിയ ടിരിയാണ് പ്രതിരോധത്തിലെ വിദേശ സാന്നിധ്യം. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
ISL

അഹമ്മദ് ജാഹുവിനും മുംബൈ സിറ്റി എഫ്സിക്കും ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മുന്നറിയിപ്പ്

More
More
Web Desk 1 week ago
ISL

കോസ്റ്റ നമനീസു കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ

More
More
Web Desk 1 week ago
ISL

ഐഎസ്എൽ ഏഴാം സീസണിന് നാളെ കിക്കോഫ്; പ്രതീ​ക്ഷയോടെ ബ്ലാസ്റ്റേഴ്സ്

More
More
Sports Desk 2 months ago
ISL

ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലില്‍

More
More
Sports Desk 6 months ago
ISL

സന്ദേശ് ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു; വിദേശ ക്ലബുമായി ധാരണയിലെത്തി

More
More
Web Desk 7 months ago
ISL

കിബു വികൂന ബ്ലാസ്റ്റേഴ്സ് കോച്ച്

More
More