കൊവിഡ് വാക്‌സിന്‍ വിതരണം ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ ഉന്നതതല യോഗം

കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. നീതി ആയോഗ് അംഗം വികെ പോള്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല, കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങി വിവിധ വകുപ്പുകളുടെ മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓണ്‍ലൈനായാണ്‌ യോഗം നടന്നത്. 

വാക്‌സിന്‍ വികസിപ്പിക്കല്‍, അനുമതി നല്‍കല്‍, സമാഹരിക്കല്‍ തുടങ്ങിയവയെപ്പറ്റിയായിരുന്നു പ്രധാനമായും ചര്‍ച്ച. വാക്‌സിന്‍ ലഭ്യമാക്കുമ്പേള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കല്‍, ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്തു. 

അതേസമയം, ഇതുവരെ അംഗീകൃതമായി ഒരു വാക്‌സിന്‍ പോലും വിപണിയിലെത്തിയിട്ടില്ല. പക്ഷേ ആദ്യഘട്ടത്തില്‍ വരാന്‍ സാധ്യതയുള്ള വാക്‌സിനുകളില്‍ വലിയൊരു പങ്ക് ഡോസും സമ്പന്ന രാജ്യങ്ങള്‍ ഇതിനോടകം സ്വന്തമാക്കിയെന്നാണ് വാര്‍ത്തകള്‍. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരം വലിയ വിഷയമാകുമെന്ന് നേരത്തേ മുതല്‍ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More