ഭീകരാക്രമാണത്തിനുള്ള നീക്കമാണ് കാശ്മീരില്‍ തടഞ്ഞത് - പ്രധാനമന്ത്രി

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനമായ നവംബര്‍ 26 ന് ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് സൈന്യം ജമ്മുകാശ്മീരിലെ നഗ്രോഡയില്‍ കഴിഞ്ഞ ദിവസം തകര്‍ത്തത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നാല് ജൈഷെ മുഹമ്മദ്‌ തീവ്രവാദികളെ സൈന്യം കഴിഞ്ഞ ദിവസം നഗ്രോഡയില്‍ വധിച്ചിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. വന്‍ ആയുധ ശേഖരവുമായാണ് തീവ്രവാദികള്‍ എത്തിയത്. ഇത് നേരത്തെ കണ്ടെത്തി നടപടിയെടുക്കാനുള്ള ധീരതയും പ്രഫഷണല്‍ നീക്കവും സൈന്യം നടത്തി - പ്രധാനമന്ത്രി കുറിച്ചു.

ജമ്മു-ശ്രീനഗര്‍ ഹൈവേ കടന്നുപോകുന്ന നഗ്രോഡയില്‍ കഴിഞ്ഞ19-ന് കാലത്താണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഇവര്‍ പാക് പൌരന്മാരാണ് എന്നാണു സൈന്യത്തിന്റെ നിഗമനം.

നഗ്രോഡയുടെ വെളിച്ചത്തില്‍ ദേശീയ സുരക്ഷയെ കുറിച്ച് അവലോകനം ചെയ്യാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ  ട്വീറ്റര്‍ സന്ദേശം പോസ്റ്റ്‌ ചെയ്തത്. വിവ്ധതലത്തിലുള്ള ഇന്റലിജന്‍സ് വിഭാഗം തലവന്മാര്‍ പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 26 ന് മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അവലോകനമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More