ടോക്കണ്‍ വേണ്ട; മദ്യം കിട്ടും

തിരുവനനതപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം ലഭിക്കാന്‍ ഇനി നേരത്തെകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്ന് തീരുമാനമായി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ നിലവില്‍ വന്നു.

താല്‍ക്കാലികമായാണ് നടപടി എന്നാണു എക്സൈസ് വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓണ്‍ലൈനായി മദ്യം ബുക്ക്‌ ചെയ്യാന്‍ സര്‍ക്കാര്‍ വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് നിരന്തരം തകാരിലാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി ടോക്കണ്‍ ഇല്ലാതെ മദ്യം നല്‍കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്.

മദ്യം നേരെത്തെ കൂട്ടി ബുക്ക് ചയ്യുക എന്ന ചടങ്ങിനും പ്ലാനിങ്ങിനും താല്പര്യമില്ലാത്ത ജനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഇടം എന്ന നിലയില്‍ ബാറുകളെ കൂടുതലായി ആശ്രയിക്കുന്നു എന്നാണു കഴിഞ്ഞ മാസങ്ങളിലെ ബിവറേജസ് ഔട്ട്‌ ലെറ്റുകളിലെ വിറ്റുവരവ് കണക്കിലൂടെ എത്തിച്ചേര്‍ന്ന നിഗമനം. പല ബാറുകാരും ഇപ്പോള്‍ ഔട്ട്‌ ലെറ്റുകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും മനസ്സിലായിട്ടുണ്ട്. ബാറുകളിലെ വിറ്റുവരവ് വര്‍ദ്ധിച്ചതായാണ് കഴിഞ്ഞ മാസങ്ങളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ബെവ് ക്യൂ ആപ്പ് തകരാവുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ ഈ ഉത്തരവ് സ്ഥിരപ്പെടുത്താന്‍ ആലോചനയുണ്ട് എന്നാണു ലഭിക്കുന്ന സൂചന.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ബുധനാഴ്ച അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

More
More
Web Desk 10 hours ago
Keralam

കെഎസ്എഫ്ഇയില്‍ റെയ്ഡ്: മുഖ്യമന്ത്രിയുടെ അറിവോടുകൂടിയെന്ന് രമേശ് ചെന്നിത്തല

More
More
Web Desk 11 hours ago
Keralam

ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

More
More
Web Desk 1 day ago
Keralam

കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ്: സിപിഎം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ

More
More
Web Desk 1 day ago
Keralam

കല്ലാമലയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പിൻവാങ്ങി; മുരളീധരൻ വടകരയിൽ പ്രചരണത്തിന് ഇറങ്ങും

More
More
Web Desk 1 day ago
Keralam

രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം നൽകുന്നത് ആവരുത് വിജിലൻസ് റെയ്ഡെന്ന് ധനമന്ത്രി

More
More