ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ്: പൂക്കോയ തങ്ങളെ പിടിക്കാന്‍ പ്രത്യേക പോലിസ് സംഘം

കാഞ്ഞങ്ങാട്: എം. സി. കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായ കാസര്‍ഗോഡ്‌ ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ പൂക്കോയ തങ്ങളെ പിടികൂടാന്‍ പ്രത്യേക പോലിസ് സംഘത്തെ ചുമതലപ്പെടുത്തി. ഇതിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു.

കേസില്‍ ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ കൂടിയായ എം. സി. കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായതിനു തൊട്ടുപിറകെയാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഇത് പോലീസിന് അപഖ്യാതിയുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തങ്ങള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്.

കേസിന്റെ ആദ്യഘട്ടത്തില്‍ നന്നായി സഹകരിച്ചിരുന്ന പൂക്കോയ തങ്ങള്‍ പലതവണ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായിരുന്നു. എന്നാല്‍ എം സി കമറുദ്ദീന്‍ എം എല്‍ എ അറസ്റ്റിലായതോടെ മുങ്ങുകയായിരുന്നു. ഈ മാസം ആദ്യമാണ് എം എല്‍ എയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ട് എന്ന നിലയില്‍ മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇതുവരെ പുറത്തുവരാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Contact the author

News Desk

Recent Posts

News Desk 5 hours ago
Keralam

കൊവിഡ്‌ രോഗികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നാളെ മുതല്‍ വിതരണം ചെയ്യും

More
More
Web Desk 22 hours ago
Keralam

ബുധനാഴ്ച അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

More
More
Web Desk 1 day ago
Keralam

കെഎസ്എഫ്ഇയില്‍ റെയ്ഡ്: മുഖ്യമന്ത്രിയുടെ അറിവോടുകൂടിയെന്ന് രമേശ് ചെന്നിത്തല

More
More
Web Desk 1 day ago
Keralam

ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ആശുപത്രിയിൽ ചോദ്യം ചെയ്യുന്നു

More
More
Web Desk 1 day ago
Keralam

കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ്: സിപിഎം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ

More
More
Web Desk 1 day ago
Keralam

കല്ലാമലയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പിൻവാങ്ങി; മുരളീധരൻ വടകരയിൽ പ്രചരണത്തിന് ഇറങ്ങും

More
More