എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ് കോങ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ് കോങ്. ഡിസംബര്‍ 3 വരെയാണ് വിലക്ക്. കഴിഞ്ഞ ദിവസം വിമാനത്തില്‍ യാത്ര ചെയ്ത ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹോങ് കോങിന്റെ നടപടി. ഇത് അഞ്ചാമത്തെ തവണയാണ് എയര്‍ ഇന്ത്യയുടെ ഇന്ത്യയില്‍ നിന്നുളള വിമാനത്തിന് ഹോങ് കോങ് വിലക്കേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ നാലു തവണയും എയര്‍ ഇന്ത്യ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നായിരുന്നു വിമാനങ്ങള്‍ വിലക്കിയത്.

കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് ഹോങ് കോങിലേക്ക് പ്രവേശനം അനുവധിക്കുകയുളളു. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പാണ് യാത്രികര്‍ കൊവിഡ് ടെസ്റ്റിനു വിധേയരാകേണ്ടത്. അതിനുശേഷം വിമാനത്താവളത്തില്‍ പോസ്റ്റ് ഫ്‌ലൈറ്റ് കൊവിഡ് പരിശോധനയും നടത്തണം. ഡല്‍ഹി-ഹോങ് കോങ് വിമാനങ്ങള്‍ക്ക് ആഗസ്റ്റ് 18 മുതല്‍ 31 വരെയും, സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെയും പിന്നീട് ഒക്ടോബര്‍ 17 മുതല്‍ 30 വരെയും, മുംബൈ-ഹോങ് കോങ് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 10 വരെയുമായിരുന്നു ഹോങ് കോങ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രത്യേക അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യയ്ക്ക് അനുമതിയുണ്ട്. ഇരു രാജ്യങ്ങളുടെയും എയര്‍ലൈന്‍സുകള്‍ക്ക് ചില നിയന്ത്രണങ്ങളോടുകൂടി അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ കഴിയും. ഏകദേശം ഇരുപതോളം രാജ്യങ്ങളുമായി ഇന്ത്യ കരാറുണ്ടാക്കിയിട്ടുണ്ട്.


Contact the author

International Desk

Recent Posts

Web Desk 9 hours ago
International

ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന

More
More
International

കൊവിഡ്‌ വാക്സിന്‍ വേണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ

More
More
International

കൊവിഡ് വാക്‌സിന്റെ ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി

More
More
International

ഒടുവില്‍ വൈറ്റ് ഹൗസ് വിടാന്‍ സമ്മതമറിയിച്ച് ട്രംപ്

More
More
International

അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്നു ബെഞ്ചമിന്‍ നേതാന്യാഹു; പരാമര്‍ശം വിവാദത്തില്‍

More
More
Web Desk 1 day ago
International

മറഡോണയുടെ സംസ്കാരം വ്യാഴാഴ്ച; ഒരു നോക്കുകാണാന്‍ ആരാധക പ്രവാഹം

More
More