സൗദി പാര്‍ലമെന്റില്‍ പുതുതായി 24 വനിതകള്‍

റിയാദ്: സൗദി പാര്ലമെന്റിലെക്ക് കൂടുതല്‍ വനിതകളെ നോമിനേറ്റ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. സൌദിഅറേബ്യ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വനിതാ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉണ്ടാകുന്നത്. ഇത് തികച്ചും സൗദിയുടെ ഭാവിയെതന്നെ മാറ്റിമറിക്കുമെന്നാണ് അന്തര്‍ദേശീയ രാഷ്ട്രീയ വിശകലന വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആരോഗ്യം, മാനവ വിഭവശേഷി, ഗതാഗതം, വാര്‍ത്താ വിനിമയം, ഹജ്ജ്, കൃഷി, വിദേശകാര്യം, ജല വിഭവം തുടങ്ങി വിവിധ ഭരണ സമിതികളിലെക്കാന് ഇപ്പൊള്‍ വനിതകളെ നിയമിച്ചിരിക്കുന്നത്. പ്രവര്‍ത്തന മികവ്, വിദ്യാഭ്യാസ യോഗ്യത, ആ മേഖലയിലെ അറിവ് എന്നിവ പരിഗണിച്ച് ചിലരെ സമിതികളുടെ ചെയര്‍മാന്‍, ഡെപ്യുട്ടി ചെയര്‍മാന്‍ പദവികളില്‍ തന്നെയാണ് നിയമിക്കുന്നത്.

ആരോഗ്യ സമിതി ചെയര്‍മാനായി ഡോ സൈനബ് ബിന്‍ത്, വൈസ് ചെയര്‍മാനായി സാലി അല്‍ ശുഹൈബ് എന്നിവരെ തെരഞ്ഞെടുത്തു. രഹസി ബാലട്ടിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. മാനവ വിഭവശേഷി സമിതിയുടെ വൈസ് ചെയര്‍മാനായി ഡോ സമിയ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാന്‍ പദവിയില്‍ ഡോ അമല്‍, മനുഷ്യാവകാശ സമിതി വൈസ് ചെയര്‍മാന്‍ പദവിയില്‍ കവ്ദര്‍ അല്‍ അര്‍ബശ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥിരമായി പുരുഷന്മാര്‍ മാത്രമുണ്ടായിരുന്ന സമിതികളില്‍ ഇതാദ്യമായാണ് വനിതാ പ്രാതിനിധ്യം വരുന്നത്.

Contact the author

Gulf Desk

Recent Posts

Gulf Desk 1 week ago
Gulf

സൌദിയില്‍ നാലുദിവസം വരെ തങ്ങാന്‍ ട്രാന്‍സിറ്റ് വിസ

More
More
Gulf Desk 1 week ago
Gulf

കൊവിഡ്-19:‌ അവികസിത രാജ്യങ്ങളെ സഹായിക്കും - സല്‍മാന്‍ രാജാവ്; ജി20 ഉച്ചകോടി ഇന്ന് സമാപിക്കും

More
More
Gulf Desk 1 week ago
Gulf

ദുബായ് ഫിറ്റ്നസ് ചലഞ്ച്: കാല്‍ലക്ഷം സൈക്കിളുകള്‍ റോട്ടിലിറങ്ങി

More
More
Gulf Desk 1 week ago
Gulf

ഒമാനില്‍ പ്രവാസികളടക്കം 390 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

More
More
Gulf

കുവൈറ്റില്‍ നിയമലംഘനം നടത്തിയ നിരവധിപേര്‍ പിടിയില്‍

More
More
Gulf Desk 1 month ago
Gulf

യുഎഇയില്‍ കാലഹരണപ്പെട്ട വിസ പുതുക്കാനുള്ള അവസാന ദിവസം ഇന്ന്

More
More