ബാര്‍ കോഴക്കേസിന് നിയമപരമായ നിലനില്‍പ്പില്ല: ഉമ്മന്‍ ചാണ്ടി

നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷം സര്‍ക്കാരിന്‍റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനില്‍പ്പിന്‍റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ നേരത്തെ കേസ് എടുക്കുമായിരുന്നു. സ്വര്‍ണക്കടത്തുകേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാര്‍ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനാണിതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

2017 ഒക്ടോബർ 11നു വേങ്ങര ഉപതിരഞ്ഞടുപ്പ് നടക്കുമ്പോഴാണ് സോളർ കേസിൽ അന്വേഷണം പ്രഖ്യാപിച്ചത്. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. പാലംപണി സമയബന്ധിതമായി പൂർത്തിയാക്കാൻ മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചു എന്നതാണു മന്ത്രിയുടെ പേരിലുള്ള കുറ്റം. 

യുഡിഎഫ് സര്‍ക്കാരിന്‍റെയും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും കാലത്ത് സത്യസന്ധരായ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചാണ് കേസ് നിലനില്ക്കില്ലെന്നു കണ്ടെത്തിയത്. ഭരണം മാറിയശേഷം നടത്തിയ അന്വേഷണത്തിലും പുതുതായൊന്നും കണ്ടെത്തിയില്ല. രണ്ടു റിപ്പോര്‍ട്ടുകളും വിജിലന്‍സ് കോടതിയുടെ മുമ്പിലുണ്ട്. നേരത്തെ ലോകായുക്തയും ബാര്‍ കോഴക്കേസ് തള്ളിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 4 days ago
Politics

വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം

More
More
News Desk 5 days ago
Politics

തെറ്റിയത് ശ്രീവാസ്തവയ്ക്കെന്ന് മുഖ്യമന്ത്രി; ഇനിയെല്ലാം ഗവര്‍ണര്‍ തീരുമാനിക്കും

More
More
Web Desk 1 week ago
Politics

സ്വപ്നയുടെ ഇപ്പോഴത്തെ പ്രസ്താവന മാത്രം ചെന്നിത്തല വിശ്വസിക്കാത്തെതെന്ത്?- വിജയരാഘവന്‍

More
More
News Desk 1 week ago
Politics

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ലീഗ്; പ്രതിരോധം തീര്‍ത്ത് യുഡിഎഫ്

More
More
News Desk 1 week ago
Politics

കാരാട്ട് ഫൈസല്‍‌ മത്സരിക്കേണ്ടെന്ന് സിപിഎം; മാറി നില്‍ക്കും

More
More
News Desk 2 weeks ago
Politics

'കോട്ടയം' എല്‍ഡിഎഫിന് കീറാമുട്ടി; ചര്‍ച്ചക്കില്ലെന്ന് സിപിഐ

More
More