ഹാസ്യനടി ഭാര്‍തി സിംഗിന്റെ മുംബൈ വസതിയില്‍ മയക്കുമരുന്ന് റെയ്ഡ്

മുംബൈ: ബോളീവുഡ് ഹാസ്യനടിയും ടെലിവിഷന്‍ അവതാരകയുമായ ഭാര്‍തി സിംഗിന്റെ മുംബൈയിലെ വസതിയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റൈയ്ഡ്. ബോളീവുഡ് സിനിമാ മേഖലയിലെ നിരവധി പ്രമുഖരുടെ വീടുകളില്‍  നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യുറോയുടെ റൈയ്ഡുകള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് നടപടി.

മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാല്‍, ചലചിത്ര നിര്‍മാതാവ് ഫിറോസ് നാദിയാദ്‌വാല എന്നിവരുടെ വീടുകളില്‍ ഈ മാസം ആദ്യം പോലീസ് റെയ്ഡ് നടന്നിരുന്നു. ഹിന്ദി ചലചിത്ര മേഖലയിലെ ആളുകളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അവ കൈവശം വയ്ക്കുന്നതിനെക്കുറിച്ചും എന്‍സിബി അന്യേഷണം ആരംഭിച്ചിരുന്നു.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിനു ശേഷമാണ് ബോളിവുഡ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുളള അന്വേഷണങ്ങള്‍ തുടങ്ങിയത്. സുശാന്തിനായി മയക്കുമരുന്ന് വാങ്ങിയതിന് അദ്ദേഹത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി സെപ്റ്റംബര്‍ 9 ന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Entertainment

ജല്ലിക്കട്ടിനെ പ്രശംസിച്ച് കങ്കണ; ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാല് സിനിമാ കുടുംബങ്ങളല്ല

More
More
Entertainment

ഡബ്ലിയുഡബ്ലിയുഇ ഇതിഹാസ താരം അണ്ടർടേക്കർ വിരമിച്ചു

More
More
News Desk 1 week ago
Entertainment

ടോം ആൻഡ് ജെറിയുടെ അവസാനിക്കാത്ത പോരാട്ടം തിയേറ്ററുകളിലേക്ക്; ട്രെയ്‍ലര്‍ പുറത്ത്

More
More
Entertainment

ആറ് വയസ്സുകാരന് സഹായഹസ്തവുമായി പ്രശസ്ത നടന്‍ സോനു സൂദ്

More
More
Entertainment

യൂട്യൂബിൽ റെക്കോർഡ് സൃഷ്ടിച്ച് വിജയുടെ 'മാസ്റ്റർ' ടീസർ

More
More
Entertainment

പ്രിയങ്ക ചോപ്രയുടെ 'വി കാന്‍ ബി ഹീറോസ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

More
More