'ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയില്‍': കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി വാരന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ്‌ സന്നിധാനത്ത്‌ ദര്‍ശനത്തിന്‌ അനുമതി. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തീര്‍ത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്‌ച്ച മുന്‍ ദിവസങ്ങളില്‍ നിന്നും പ്രകടമായ വ്യത്യാസങ്ങള്‍ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ്‌ സന്നിധാനം. കൂടുതലായും എത്തുന്നത്‌ ഇതര സംസ്ഥാനത്ത്‌ നിന്നുള്ള ഭക്തരാണ്‌. 

കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ഭക്തർക്ക് പ്രവേശനമനുവദിക്കാതിരുന്നതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും തീർത്ഥാടകർ മല ചവിട്ടുന്നത് . നിലവിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുള്ള തീർത്ഥാടനം സുഗമമായി പുരോഗമിക്കുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വിലയിരുത്തൽ. നട തുറന്ന ദിവസം മുതൽ എല്ലാ ദിവസവും 1000 പേർ ശരാശരി ദർശനം നടത്തി ഇതിന്റെ പശ്ചാത്തലത്തിലാണ് തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് സർക്കാറിനെ സമീപിച്ചത്.

മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ കൊറോണ പരിശോധന സൗകര്യങ്ങൾ വിലയിരുത്തേണ്ടതുമുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More