ഇ ഡി, സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു - മന്ത്രി തോമസ്‌ ഐസക്‌

തിരുവനന്തപുരം: ഭരണ നിര്‍വഹണത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറി ഭരണം സ്തംഭിപ്പിക്കാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് എന്ഫോഴ്സ്മെന്‍റ് ഡയറക്ടററ്റി (ഇ ഡി) ന്റെ നീക്കമെന്ന് ധനമന്ത്രി ടി. എം. തോമസ്‌ ഐസക്‌ ആരോപിച്ചു. കേന്ദ്ര അന്വേഷണ എജന്‍സികളുടെ ഇത്തരം നീക്കങ്ങള്‍ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും കേരള നിയമസഭയോടുള്ള അവഹേളനവുമാണെന്ന് ധനമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കിഫ്ബിയുടെ മസാലബോണ്ട് എന്ഫോഴ്സ്മെന്‍റ് ഡയറക്ടറെറ്റു അന്വേഷിക്കുന്നു എന്നതിന് സര്‍ക്കാരിനു യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. മസാലബോണ്ടിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണ് എന്ന വാദവുമായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ നോക്കാന്‍ കോടതികളും നിയമനിര്‍മ്മാണ സഭകളും ഉണ്ട്. അത് ഇ ഡി നോക്കേണ്ട കാര്യമില്ല. സാമ്പത്തിക അഴിമതികളും കുറ്റകൃത്യങ്ങളും  അന്വേഷിക്കലാണ് എന്ഫോഴ്സ്മെന്‍റ് ഡയറക്ടററ്റിന്റെ ജോലിയെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന ഭരണം സ്തംഭിപ്പിക്കാനാവുമോ എന്നാണ് ഇ ഡി നോക്കുന്നത്. കേന്ദ്ര ബാങ്കിന്റെ എല്ലാ നിബന്ധനകളും അനുസരിച്ചുകൊണ്ടുതന്നെയാണ് മസാലബോണ്ട് ഇറക്കിയത്. അതിനുമേല്‍ ഡമോക്ലീസിന്റെ വാളുമായി ഇ ഡിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും നില്‍ക്കുമ്പോള്‍ വായ്പ നല്കുന്നവര്‍ക്കിടയിലും സംശയങ്ങള്‍ ഉണ്ടാകും. ഇത് ഭരണസ്തംഭനമുണ്ടാക്കും. ഇത് മുന്നില്‍ കണ്ടാണ്‌ ഇ ഡി നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇത്തരം നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടുമെന്നും ധനമന്ത്രി ടി. എം. തോമസ്‌ ഐസക്‌ പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിയും ഇടതു ജനാധിപത്യ മുന്നണിയും ഒരുമിച്ചുനിന്ന് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ബിജെപി പിന്തുണയോടെ കിഫ്ബിയെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണം. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More