കറുത്ത വര്‍ഗക്കാരനെ അടിച്ചുകൊന്നു; ബ്രസീലില്‍ വ്യാപക പ്രതിഷേധം

അലെഗ്രെ: കറുത്ത വര്‍ഗക്കാരനെ അടിച്ചുകൊന്നതില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ കലാപം. തെക്കന്‍ ബ്രസീലിയന്‍ നഗരമായ പോര്‍ട്ടോ അലെഗ്രെയിലെ കാരിഫോര്‍ ബ്രസീല്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. നാല്പതുകാരനായ ജോവ ആല്‍ബര്‍ട്ടോ സില്‍വീര ഫ്രീറ്റാസാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ക്രൂരമായ സംഭവമാണ് ഉണ്ടായതെന്നും കുറ്റവാളികള്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പറഞ്ഞു. സംഭവസമയത്ത് സ്റ്റോറിലുണ്ടായിരുന്ന ജീവനക്കാരനെ പിരിച്ചുവിടുമെന്നും കാരിഫോര്‍ കമ്പനി പറഞ്ഞു. അത്യന്തം വേദനാജനകമായ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കെറ്റ് ശൃംഖല യാതൊരു വിധ അക്രമങ്ങളെയും വംശീയതയെയും പ്രോത്സാഹിപ്പിക്കുന്നില്ല, എല്ലാ വിധ അന്വേഷണങ്ങളുമായും പൂര്‍ണ്ണമായും സഹകരിക്കുമെന്നും  ബ്രസീലിലെ കാരിഫോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.

കാരിഫോര്‍ ലോഗോയില്‍ ചോരപ്പാടുകളുളള സ്റ്റിക്കറുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. 'ജസ്റ്റിസ് ഫോര്‍ ബീറ്റോ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അവര്‍ പ്രതിഷേധിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയിലുളള വാഹനങ്ങളും ജനലുകളും പ്രതിഷേധക്കാര്‍ പൊട്ടിച്ചതോടെ സമരം അക്രമാസക്തമായി. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരേ കണ്ണീര്‍ വാതകം പ്രയോഗിച്ചു.ബ്രസീലിലൊട്ടാകെ വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.

Contact the author

International Desk

Recent Posts

International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More