കൊവിഡ്-19:‌ അവികസിത രാജ്യങ്ങളെ സഹായിക്കും - സല്‍മാന്‍ രാജാവ്; ജി20 ഉച്ചകോടി ഇന്ന് സമാപിക്കും

ജിദ്ദ: കൊവിഡ്‌ മൂലം ലോകജനത സമാനതകളില്ലാത്ത പ്രതിസന്ധിക്ളിലൂടെയും കഷ്ടപ്പാടുക്ളിലൂടെയുമാണ് കടന്നു പോകുന്നത് എന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയ്ക്ക് അതികഠിനമായ പ്രഹരമാണ് കൊവിഡ്‌ ഏല്‍പ്പിച്ചത്. ഇത് പരിഹരിക്കാന്‍ അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണ് എന്നും സൌദി ഭരണാധികാരി പറഞ്ഞു. രണ്ടു ദിവസമായി സൌദിയിലെ ജിദ്ദ നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്. 

കൊവിഡ്‌ മൂലം കഷ്ടതയനുഭവിക്കുന്ന സഹോദരങ്ങളെയും അവികസിത രാജ്യങ്ങളെയും സഹായിക്കാനും കൊവിഡിനെ പ്രതിരോധിക്കാനുമായി ജി20 രാജ്യങ്ങളുടെ കൂട്ടായ്മ  ഇതിനകം ഇരുപത്തിയൊന്നായിരം കോടി ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്. അവികസിത രാജ്യങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കാനും സാധിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ 11 ട്രില്ല്യന്‍ ഡോളര്‍ വിനിയോഗിച്ചു. വ്യാപാര വ്യവസായ സമൂഹത്തെയും കമ്പനികളെയും സഹായിക്കാന്‍ നിരവധി നടപടികള്‍ കൈകൊള്ളാനും സാധിച്ചു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വാക്സിന്‍ ഗവേഷണത്തിന്റെ പുരോഗതിയിലും ഏറെ അഭിമാനമുണ്ട് - സൌദി ഭരണാധികാരി കൂട്ടിചേര്‍ത്തു. 

എന്നാല്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താനും കഷ്ടതയനുഭവിക്കുന്ന ലോകരാജ്യങ്ങളിലെ മനുഷ്യരെ സഹായിക്കാനും ഇനിയും ഏറെ ചെയ്യാനുണ്ട്. അതിനു അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. ജിദ്ദയില്‍ ഇപ്പോള്‍ നടക്കുന്ന ഉച്ചകോടി സദ് ഫലങ്ങള്‍ കൊണ്ടുവരുമെന്നും സല്‍മാന്‍ രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.

കൊവിഡ്‌ ഉണ്ടാക്കിയ കെടുതികള്‍ മൂലം നമുക്ക് പരസ്പരം കാണാനും കൂടിച്ചേരാനും കഴിയുന്നില്ല. ഇത് വേദനയുണ്ടാക്കുന്നതാണ്. നിലവിലെ ദുഷ്കരമായ സാഹചര്യത്തില്‍ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന അതിഥികളെ വരവേല്‍ക്കാന്‍ കഴിയുന്നില്ല എന്നത് വലിയ ദു:ഖമുണ്ടാക്കുന്നു എന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി ഓണ്‍ലൈനായി നടക്കുന്ന ഉച്ചകോടി ഇന്ന് സമാപിക്കും. ആഗോള സമ്പദ് വ്യവസ്ഥയുടെ 80 ശതമാനത്തില്‍ കൂടുതല്‍ വരുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടി വലിയ പ്രാധാന്യത്തോടെയാണ് ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ശനിയാഴ്ച  ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുത്തു.

Contact the author

Gulf Desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More