നടിയെ അക്രമിച്ച കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു

നടിയെ അക്രമിച്ച കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ എ സുകേശൻ രാജിവെച്ചു. കേസ് വിചാരണ കോടതി പരി​ഗണിച്ചപ്പോഴാണ് രാജിക്കാര്യം എ സുകേശൻ കോടതിയെ അറിയിച്ചത്. തന്റെ രാജി ആഭ്യന്തര അഡീഷണൽ സെക്രട്ടറിക്ക് നൽകിയെന്നും സുകേശൻ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസ് ഈ മാസം 26 ന് വീണ്ടും പരി​ഗണിക്കുമെന്ന് കോടതി അറിയിച്ചു. അന്നേ ദിവസം അന്വേഷണ ഉദ്യോ​ഗസ്ഥനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. 

വിചാരണാ കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചത്. 

 നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ തിങ്കളാഴ്ച തന്നെ പുനരാരംഭിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി. 

വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷനും ജുഡീഷ്യൽ ഓഫീസറും ഒരുമിച്ച് പോയാൽ മാത്രമെ നീതി നടപ്പാകൂ എന്നും കോടതി നിരീക്ഷിച്ചു.

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും അക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കേസിന്റെ വിചാരണ  ഇന്നുവരെ  സ്റ്റേ ചെയ്തതിരുന്നു. ഒക്ടോബർ 2 നാണ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തത്. 

വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച്  ​ഗുരുതരമായ ആരോപണങ്ങലാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്.

 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More