കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചി എന്.ഐ.എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ എൽ എൽ ബി വിദ്യാർത്ഥികളായ അലൻ ഷുഹൈബിനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലനെയും താഹയെയും ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്.
റിമാണ്ടിലുള്ള അലൻ കോടതിയുടെ അനുമതിയോടെ എൽഎൽബി പരീക്ഷയെഴുതിയിരുന്നു. അലൻ പഠിക്കുന്ന പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എത്തിയാണ് പരീക്ഷയെഴുതിയത്. വിയ്യൂരിലെ ജയിലിൽ റിമാന്റിലുള്ള അലനെ പൊലീസ് അകമ്പടിയോടെയാണ് കോളേജിൽ എത്തിച്ചത്.പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച് വിയൂരിലേക്ക് കൊണ്ടു പോയി. രണ്ടാം സെമസ്റ്റർ നിയമ പരീക്ഷയാണ് എഴുതിയത്.