പൊലീസ് നിയമ ഭേദ​ഗതി പിൻവലിച്ചതില്‍ സന്തോഷം അറിയിച്ച് പ്രശാന്ത് ഭൂഷൺ

പൊലീസ് നിയമ ഭേദ​ഗതി ഓർഡിനൻസ് പിൻവലിച്ച കേരള മുഖ്യമന്ത്രിയുടെ നടപടിയിൽ സന്തോഷം അറിയിച്ച് പ്രശാന്ത് ഭൂഷൺ.  ഓർഡിനൻസ് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും. സ്വതന്ത്രമായ പൊതുജന അഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നത് സംതൃപ്തിയുള്ള കാര്യമാണെന്നും പ്രശാന്ത് ഭൂഷൺ അറിയിച്ചു.  സംസ്ഥാന സർക്കാറിന്റെ പൊലീസ് നിയമ ഭേദ​ഗതിക്കെതിരെ ദേശീയ തലത്തിൽ അ​​ദ്യം പ്രതിഷേധം ഉയർത്തിയത് പ്രശാന്ത് ഭൂഷണായിരുന്നു. തുടർന്ന് ഓർഡിനൻസിനെതിരെ നിരവധി പേർ രം​ഗത്തെത്തി.  ഓർഡിനൻസ് പുനപരിശോധിക്കുമെന്ന് ഇന്ന് രാവിലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചിരുന്നു. 

നിയന്ത്രിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിന്റെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കിയതാണ്. പൊലീസ് ആക്ട് 118-എ ക്കെതിരെ വിമർശനങ്ങളും ആക്ഷേപങ്ങളും മുഖവിലക്കെടുക്കുമെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു. 

പൊലീസ് നിയമ ഭേദ​ഗതിക്കെതിരെ പൊതുസമൂഹത്തിൽ നിന്നുള്ള എതിർപ്പ് പരി​ഗണിച്ചാണ് ഓർഡിനൻസ് പുനപരിശോധിക്കാൻ കേന്ദ്ര നേതൃത്വം  സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്. 

പൊതു സമൂഹത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ഓർഡിൻസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസ് പിൻവലിക്കുന്നതായി മുഖ്യമന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച  സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 



Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More