കശ്മീരില്‍ മഞ്ഞുപെയ്ത് തുടങ്ങി

കശ്മീരിലെ മിക്ക സമതല പ്രദേശങ്ങളിലും ഇന്നലെമുതല്‍ സീസണിലെ ആദ്യത്തെ മഞ്ഞു പെയ്തു തുടങ്ങി. ഇതോടെ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-ലേ റോഡ് അടച്ചു. ശ്രീനഗര്‍-ലേ റോഡിലെ ജമ്മു കശ്മീര്‍, സോണ്‍മാര്‍ഗ് -സോജില ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഗുല്‍മാര്‍ഗില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ തൂവിപ്പെയ്യുകയാണ് മഞ്ഞ്.

ഹിമാലയൻ താഴ്‌വരയിലുടനീളം താപനില കുറഞ്ഞു. താഴ്വരയും ജമ്മു പ്രദേശവും തമ്മിലുള്ള ഗതാഗതത്തെ, പ്രത്യേകിച്ച് മുഗൾ റോഡ് വഴിയുള്ള, ഗതാഗതം തടസപ്പെടും. പിര്‍പഞ്ചല്‍ പ്രദേശമായ ഗുല്‍മാര്‍ഗ്, റംബാന്‍-ബനിഹാല്‍, ഷോപിയാന്‍, പൂഞ്ച്-രാജൗരി, സോജില എന്നിവിടങ്ങളില്‍ നവംബര്‍ 24 മുതല്‍ 25 വരെ നല്ല മഞ്ഞുവീഴ്ചയും മഴയും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അതിനുശേഷം ഗണ്യമായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

മിക്ക കശ്മീരികളും താഴ്‌വരയിലെ പരമ്പരാഗത 'ഫെറൻ' (വസ്ത്രത്തിന് മുകളിലുള്ള ട്വീഡ്) വസ്ത്രങ്ങളിലേക്ക് തങ്ങളുടെ വസ്ത്രധാരണം മാറ്റിക്കഴിഞ്ഞു. കാശ്മീരികള്‍ ഇനി പരമ്പരാഗത ശൈത്യകാല വസ്ത്രങ്ങള്‍ അണിഞ്ഞ് തുടങ്ങും. വൈദ്യുതി വിതരണമെന്നത് ഇടവിട്ടായതിനാല്‍ താഴ്വരയിലെ കഠിനമായ ശൈത്യകാല മാസങ്ങളിൽ കശ്മീരികൾക്ക് ശരീരം ചൂടാക്കാന്‍ 'കംഗ്രി' എന്നറിയപ്പെടുന്ന ഒരു കൊട്ടയിലെ ചൂടുകായും. ഈ ദിവസങ്ങളിൽ താഴ്‌വരയില്‍ ചൂടുള്ള പോലത്തെ കാംഗ്രിസ് വിൽപ്പന പൊടിപൊടിക്കും.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 22 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More