തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം വിമാനത്താവളം അദാനി ​ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ  സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. വിമാനത്താവള കൈമാറ്റത്തിനെതിരെ  സംസ്ഥാന സർക്കാര്  സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുക. ലേല നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി സംസ്ഥാന സർക്കാറിന്റെ അവകാശങ്ങൾക്ക് മേലുളള കടന്നു കയറ്റമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 സംസ്ഥാന സർക്കാറിനെ മറികടന്ന് അദാനി ​​ഗ്രൂപ്പിന് കരാർ നൽകിയതിൽ  ക്രമക്കേട് ഉണ്ടെന്ന സംസ്ഥാന സർക്കാറിന്റെ വാദം തള്ളിയാണ് ഹൈക്കോടതി വിമാനത്താവളം അദാനി ​ഗ്രൂപ്പിന് കൈമാറാനള്ള കേന്ദ്ര സർക്കാർ നടപടി ശരിവെച്ചത്. ലേല നടപടികൾ സുതാര്യമല്ലെന്ന വാദവും കോടതി അം​ഗീകരിച്ചില്ല. വിമാനത്താവളം നൽകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമർപ്പിച്ച എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. 

വിമാനത്താവളം കൈമാറുന്നത് കേന്ദ്രസർക്കാറിന്റെ നയപരമായ തീരുമാനമാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. അതുകൊണ്ടുതന്നെ നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. 

രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളുവെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. 

 തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രിംകോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിൽ വീണ്ടും എത്തിയത്. സംസ്ഥാന സർക്കാറിന്റെ ഹർജിയുടെ മെറിറ്റിൽ വാദം കേൾക്കണമെന്ന് കോടതി  നിർദേശിച്ചിരുന്നു.  വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച്‌  കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 20 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 21 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More