പുതിയ വിദ്യാഭ്യാസ നയത്തില്‍ സംവരണമില്ല: പ്രധാനമന്ത്രിക്ക് യച്ചൂരി കത്തുനല്‍കി

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുതായി മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തും പിന്നോക്ക സംവരണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതില്‍ ആശങ്കയറിച്ച് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തുനല്‍കി. വിവിധ തലത്തില്‍ സാമൂഹ്യ അസമത്വം അനുഭവിക്കുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവരണം അവസാനിപ്പിക്കുകായണോ എന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയരേഖയില്‍ എവിടെയും പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, ഒബിസിക്കാര്‍ തുടങ്ങിയവര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച് പരാമര്‍ശമില്ല. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും സംവരണം നല്‍കുന്നത് സംബന്ധിച്ച് സൂചനകളില്ല. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ കുറിച്ച് അവ്യക്തത തുടരുകയാണ്. ഇത് ദൂരീകരിക്കാന്‍ ആവശ്യമായ പ്രതികരണങ്ങളും നടപടികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കത്തില്‍ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

പാര്ലമെന്റില്‍ പോലും പ്രാഥമിക ചര്‍ച്ച നടത്താതെയാണ് വിദ്യാഭ്യാസ നയരേഖ കേന്ദ്രം പ്രഖ്യാപിച്ചത്. രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വിദ്യാഭ്യാസ നയരേഖ, പൊതുവില്‍ രാഷ്ട്രീയ സാമുഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് കാര്യമായ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.


Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More