തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാരിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രിംകോടതി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രിംകോടതി. സംസ്ഥാന സർക്കാറിന്റെ ഹർജിയുടെ മെറിറ്റിൽ വാദം കേൾക്കണമെന്ന് കോടതി  നിർദേശിച്ചു.  വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച്‌  കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ചീഫ് ജസ്റ്റിസ്  എസ്‌. എ ബോബ്‌ഡെ അധ്യക്ഷൻ ആയ 3 അംഗ ബെഞ്ചിന്റേതാണ് നടപടി.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. എന്നാൽ, ഹൈക്കോടതി തന്നെ വാദം കേൾക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. നടത്തിപ്പ് കൈമാറാനുള്ള നടപടികൾ മുന്നോട്ട് പോയതിനാൽ സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.

Contact the author

web desk

Recent Posts

Web Desk 7 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More