വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം

വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. അന്വേഷണത്തിനായി സർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി. പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം. പറവൂർ എംഎൽഎ ആയിരിക്കെ വി ഡി സതീശൻ ആവിഷ്കരിച്ച ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന രേഖകള്‍ പുറത്തു വന്നിരുന്നു. 

യു.ഡി.എഫ്​ നേതാക്കൾക്കെതി​രായ വിവിധ കേസുകളിൽ ​ സംസ്​ഥാന സർക്കാർ അന്വേഷണ നടപടികൾ തുടങ്ങിയിട്ടുണ്ട്​. ഇബ്രാഹീം കുഞ്ഞ്​, കെ.എം ഷാജി, എം.സി ഖമറുദ്ദീൻ എന്നിവർക്കെതിരായ കേസുകളിൽ നടപടി തുടങ്ങി. എം.കെ. രാഘവൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ എന്നിവർക്കെതിരെ വിജിലൻസ്​ അന്വേഷണ അനുമതി തേടി. ഉടന്‍ സ്പീക്കറെ സമീപിച്ചേക്കുമെന്നാണ് സൂചന.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണം ഗവർണറുടെ അനുമതി കൂടി കിട്ടിയ ശേഷമായിരിക്കും ആരംഭിക്കുക. പി.ശ്രീരാമകൃഷ്ണൻ സ്പീക്കർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇപ്പോൾ ഗുജറാത്തിലാണ്. അദ്ദേഹം മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More