സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; ശ്രീനഗറില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ എച്ച് എം ടി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജമ്മുകാശ്മീര്‍ സൈനിക വിഭാഗത്തിലെ ക്വിക്ക് റിയാക്ഷന്‍ ടീമിലെ ജവാന്‍മാര്‍ക്ക് നേരെയാണ് പ്രദേശവാസി കൂടി ഉള്‍പ്പെടുന്ന തീവ്രവാദി സംഘം അക്രമം നടത്തിയത്. വെടിവെപ്പില്‍ രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആള്‍ത്തിരക്കുള്ള തെരുവില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പെട്രോളിങ്ങിനിടെയാണ് സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായത് എന്നാണു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ശ്രീനഗര്‍ സ്വദേശിയായ ഒരാള്‍ ഉള്‍പ്പെട്ട മൂന്നംഗ തീവ്രവാദി സംഘമാണ് വെടിവെപ്പ് നടത്തിയത്. അക്രമം നട്ത്തിയ ഉടനെ ഇവര്‍ സ്വകാര്യ വാഹനത്തില്‍ കടന്നു കളഞ്ഞതായാണ് വിവരം. തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ് ആക്രമണം നടത്തിയത് എന്നാണു നിഗമനം. ഇത് സംബന്ധിച്ച അന്വേഷണം നടന്നു വരികയാണെന്നും എത്രയും പെട്ടെന്ന് സംഘടനയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നും ഉന്നത പോലിസ് വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സംഘാംഗങ്ങളില്‍ രണ്ടുപേര്‍ പാകിസ്താന്‍ സ്വദേശികളും മൂന്നാമന്‍ പ്രദേശവാസിയായ സഹായിയുമാണ് എന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ രണ്ടു സൈനികരും ആശുപത്രിയിലാണ് മരണപ്പെട്ടത്. ശ്രീനഗറിലെ എച്ച് എം ടി മേഖല തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ സ്വാധീന മേഖലയായാണ്‌ കരുതപ്പെടുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More