നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു; വ്യാപക നാശനഷ്ടങ്ങള്‍

നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. രാത്രി പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റായി കരതൊട്ട നിവാര്‍ ചുഴലിക്കാറ്റിന്‍രെ രാവിലെയോടെ ശക്തി കുറഞ്ഞു. ചെന്നെ അടക്കമുളള വടക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴയും കാറ്റുമുണ്ടായി. രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ദുര്‍ബലമായ കാറ്റ് കര്‍ണാടക തീരത്തേക്ക് നീങ്ങുകയാണ്. ചെന്നൈ മെട്രോയും എഴു ജില്ലകളിലെ ബസ് സര്‍വീസുകളും പുനരാരംഭിക്കും.

തമിഴ്‌നാട് കടലൂര്‍ കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ആദ്യമായി കരതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തെത്തിയ നിവാര്‍ ആറു മണിക്കൂറോളം ശക്തമായി തുടര്‍ന്നു. പിന്നീട് ശക്തി കുറഞ്ഞ് മണിക്കൂറില്‍ 65 മുതല്‍ 75 വരെ വേഗമുളള കൊടുങ്കാകാറ്റായി മാറുകയായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതിതീവ്ര ചുഴലിക്കാറ്റില്‍ വിഴുപുരത്തും നാഗപട്ടണത്തുമായി രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. പുതുച്ചേരി, തിരുവണ്ണാമലൈ, കടലൂര്‍, വില്ലുപുരം, കളളക്കുറിച്ചി എന്നീ സ്ഥലങ്ങളിലാണ് ഏറെ നാശനഷ്ടമുണ്ടായത്.പുതുച്ചേരിയില്‍ നിരവധി സ്ഥലങ്ങളില്‍ വീടുകളില്‍ വെളളം കയറി. ചെന്നൈയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി. തമിഴ്‌നാട്ടില്‍ ഒന്നര ലക്ഷത്തോളം പേരാണ് നിലവില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലുളളത്. കാര്‍ഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല.

Contact the author

National Desk

Recent Posts

Web Desk 16 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 20 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More