‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ നിയമസഭകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃത വിവര ശേഖരണ സംവിധാനം വേണം. കാലോചിതമല്ലാത്ത നിയമങ്ങള്‍ മാറ്റുകയും ചെയ്യണം- അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, ഈ ആശയം പാർലമെന്ററി ജനാധിപത്യത്തിന്റെ വേരറുക്കുന്ന ഒന്നാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ലോക‌്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തണമെങ്കിൽ അത് സർക്കാരിന് നിയമനിർമാണ സഭകളോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഭരണഘടനാ നിർദേശത്തെ ഹനിച്ചുകൊണ്ടേ കഴിയൂ. ഭരണഘടനയനുസരിച്ച്, ഒരു സർക്കാർ അവിശ്വാസപ്രമേയം വഴി പുറത്താകുകയോ മണി ബിൽ പാസാക്കാനാകാതെ വരികയോ ചെയ‌്താൽ,  ഉടനെ രാജിവയ‌്ക്കണം. അവിടെ ഒരു ബദൽ സർക്കാർ ഉണ്ടാക്കാനാകില്ലെങ്കിൽ, സഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം. ലോക‌്സഭയ‌്ക്കോ സംസ്ഥാന നിയമസഭകൾക്കോ ഭരണഘടന കൃത്യമായ ഒരു കാലാവധി നിർദേശിക്കുന്നില്ല.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 17 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More