ഗുജറാത്തിലെ ആശുപത്രിയില്‍ തീപ്പിടുത്തം; 5 കൊവിഡ്‌ രോഗികള്‍ കൊല്ലപ്പെട്ടു

രാജ്കോട്ട്: ഉദയ് ശിവാനന്ദ് കൊവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം. 5 കൊവിഡ് രോഗികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അറുപതിനും എഴുപതിനുമിടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത്.

മൊത്തം ഏഴ് പേരാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മറ്റു രണ്ടു പേർ മരണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെട്ടെന്നുണ്ടായ അപകടത്തിന്റെ ഭീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ പോയതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്നും രാജ്കോട്ട്  മുൻസിപ്പൽ കമ്മിഷണർ ഉദിത് അഗർവാൾ പറഞ്ഞു.

ഷോർട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിന് അര മണിക്കൂറിനുള്ളിൽ ഫയർ ഫോഴ്സ് തീയണച്ചു. ആശുപത്രിയിലെ എല്ലാ രോഗികളെയും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 6 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 8 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More