'നിവാര്‍' ഭീതിയൊഴിഞ്ഞു; അടുത്തത് 'ബുര്‍വി'

നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീതി വിട്ടുമാറുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. 'ബുര്‍വി' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം.

പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

മുന്‍ കരുതലുകളുടെ മികവില്‍ നിവാറില്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീരപ്രദേശങ്ങളില്‍ വ്യാപകനാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്നുപേരാണു മരിച്ചത്. വിവിധപ്രദേശങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിവാറിനെ തുടര്‍ന്ന് ഇന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 6 hours ago
National

എസ് എഫ് ഐ ആക്രമണം; ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഉദ്ദവ് താക്കറെ രാജിവെക്കില്ല; വിശ്വാസ വോട്ടെടുപ്പിനൊരുങ്ങി സര്‍ക്കാര്‍

More
More
National Desk 1 day ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

More
More
National Desk 1 day ago
National

അദാനിയെ മോദി വഴിവിട്ട് സഹായിച്ചിട്ടുണ്ട്- അന്വേഷിക്കാന്‍ ഇ ഡിക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസ്‌

More
More
National Desk 1 day ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

More
More