സ്വര്‍ണ്ണ വിലയിടിവ് തുടരുന്നു; നാലുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

കൊച്ചി: ഇടവേളയ്ക്ക് ശേഷം ഈ ആഴ്ച തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ വന്‍ വിലയിടിവിന് പിന്നാലെ ഇന്നും (വെള്ളി) വിലയിടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഇന്ന്  36,360 രൂപയാണ്. ഗ്രാമിന് 4,545 രൂപയാണ് വില.

ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് വിലയിടിവുണ്ടാകുന്നത്. ചൊവ്വാഴ്ചയാണ് ഏറ്റവും വലിയ വിലയിടിവ് ഉണ്ടായത്. അഭ്യന്തര വിപണിയില്‍ ഒറ്റ ദിവസംകൊണ്ട് 720 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസങ്ങള്‍ക്കിടയിലെ റെക്കോര്‍ഡ്‌ വിലയിടിവാണിത്. ഇതിന്റെ തുടര്‍ച്ച പിന്‍പറ്റി ബുധനാഴ്ച കുറഞ്ഞത് 480 രൂപയാണ്. 

ഒരിടവേളയ്ക്ക് ശേഷം താഴ്ന്ന സ്വര്‍ണ്ണവിലയില്‍ പക്ഷെ ഈ മാസം ആദ്യ 10 ദിവസങ്ങള്‍ക്കിടെ തുടര്‍ച്ചയായി അഞ്ചു ദിവസനത്തിനുള്ളില്‍ ആയിരത്തോളം രൂപയാണ് വര്‍ദ്ധിച്ചത്. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ ശക്തമായ കാലയളവിലാണ് ( ജൂലൈ, ആഗസ്റ്റ്) സ്വര്‍ണ്ണ വില റെക്കോര്‍ഡ്‌ ഭേദിച്ച് കുതിച്ചുയര്‍ന്നത്. പവന് നാല്പ്പത്തിരണ്ടായിരം രൂപ കവിഞ്ഞിരുന്നു. ഇതിനു ശേഷം വിലയിടിഞ്ഞ സ്വര്‍ണ്ണത്തിന് കഴിഞ്ഞ റെക്കോര്‍ഡ്‌ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പവനുമേല്‍ അഭ്യന്തര വിപണിയില്‍ 5500 രൂപയുടെ മുകളില്‍ വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ചലനവും അമേരിക്കന്‍ തെരഞ്ഞെടുപ്പും ലോക രാജ്യങ്ങളില്‍ എമ്പാടുമുള്ള കൊവിഡ് വ്യാപനവുമാണ് സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കാരണമായത് എങ്കില്‍ ആ സാഹചര്യങ്ങളില്‍ വന്ന മാറ്റം തന്നെയാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നില്‍ എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കൊവിഡ്‌ വാക്സിന്‍ ഉടന്‍ യാഥാര്‍തഥൃമാകും എന്ന പ്രതീതിയും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍റെ വിജയവും മറ്റ് ഉദ്പന്ന മേഖലയിലേക്ക് നിക്ഷേപകരെ പതുക്കെയെങ്കിലും കൊണ്ടെത്തിക്കുന്നുണ്ട്. ഇതാണ് സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 1,810 ,44 ഡോളറായി കുറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

തിയറ്ററില്‍നിന്നുളള സിനിമാ റിവ്യൂ ഇനിവേണ്ട- തീരുമാനം ഫിലിം ചേമ്പര്‍ യോഗത്തില്‍

More
More
Web Desk 12 hours ago
Keralam

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

More
More
Web Desk 13 hours ago
Keralam

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആര്‍ക്കും പരിക്കില്ല

More
More
Web Desk 13 hours ago
Keralam

ന്യൂമോണിയ കുറഞ്ഞു; ഉമ്മന്‍ ചാണ്ടിയെ ഉടന്‍ ബംഗളൂരുവിലേക്ക് മാറ്റില്ല

More
More
Web Desk 13 hours ago
Keralam

ചിന്താ ജെറോമിനെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും യൂത്ത് കോൺഗ്രസും കൊല്ലാതെ കൊല്ലുകയാണ്- പി കെ ശ്രീമതി

More
More
Web Desk 15 hours ago
Keralam

'അമ്മ അച്ഛനായി, അച്ഛന്‍ അമ്മയും'; സിയക്കും സഹദിനും കുഞ്ഞ് ജനിച്ചു

More
More