കൊവിഡ് വാക്‌സിന്റെ ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി

കൊവിഡ് വാക്‌സിന്റെ ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി. അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി. ഇതിന് വേണ്ടി രാജ്യത്ത് രൂപീകരിച്ച ഹോപ്പ് കണ്‍സോര്‍ഷ്യം വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക.

ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്‌പോര്‍ട്‌സ് കമ്പനി എന്നിവ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. ആരോഗ്യ വകുപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. നവംബറില്‍ മാത്രം 50 ലക്ഷം വാക്‌സിന്‍ ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യും. ഈ രീതിയിൽ അടുത്ത വര്‍ഷം അവസാനത്തോടെ 1800 കോടി വാക്‌സിന്‍ വിവിധ രാജ്യങ്ങളിലേക്ക് അബുദാബി വഴി വിതരണം ചെയ്യാനാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് വഴി നടത്തും.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ലോകത്തിലെ മൂന്നില്‍ രണ്ട് സ്ഥലങ്ങളും അബുദാബിയില്‍ നിന്ന് നാലുമണിക്കൂര്‍ മാത്രം വിമാന യാത്രാ അകലത്തിലായതിനാൽ വാക്‌സിൻ വിതരണം സുഗമമാകുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. വാക്‌സിന്‍ അബുദാബിയിലെത്തിച്ച് ആവശ്യമനുസരിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Contact the author

International Desk

Recent Posts

International

നിർബന്ധിത സൈനിക സേവനം; ബി ടി എസ് ഗായകന്‍ ജിന്‍ ഡിസംബറില്‍ സേനയിലേക്ക്

More
More
International

എലിസബത്ത് രാജ്ഞി അവസാനകാലഘട്ടത്തില്‍ ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌

More
More
International

ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാവുകയാണ് ലക്ഷ്യം- കിം ജോങ് ഉന്‍

More
More
International

ലോകത്ത്‌ ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ ജീവിതപങ്കാളിയാല്‍ കൊല്ലപ്പെടുന്നു- യുഎൻ സെക്രട്ടറി ജനറൽ

More
More
International

മോര്‍ഗന്‍ ഫ്രീമാനോടൊപ്പം ലോകകപ്പ് ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങിയ ഗാനിം അല്‍ മുഫ്താഹ് ആരാണ്?

More
More
International

ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ച് ഇലോണ്‍ മസ്ക്

More
More