കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു

കാന്‍ബെറ: ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലുമെല്ലാം രോഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ ഈ നേട്ടം.

ആഗസ്റ്റ് മാസം തുടക്കത്തില്‍ പ്രതിദിനം എഴുനൂറോളം കേസുകളുണ്ടായിരുന്ന രാജ്യത്ത് സമൂഹ വ്യാപനം പിടിച്ചുനിര്‍ത്താനായത് ലോകത്തില്‍ തന്നെ വളരെ കര്‍ശനവും ദൈര്‍ഘ്യമേറിയതുമായ ലോക്ടൗണ്‍ മൂലമാണ്. ഇതോടെ നിയന്ത്രണങ്ങളോടുകൂടി ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ ഓസ്‌ട്രേലിയയും ഉള്‍പ്പെടും. ഇത് അസാധാരണമായ നേട്ടമാണെന്ന് കാന്‍ബെറയിലെ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് മെഡിസിന്‍ പ്രൊഫസര്‍ സഞ്ജയ സേനാനായക് പറഞ്ഞു. അതേസമയം വിദേശത്തുനിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് വൈറസ് വ്യാപിക്കാനുളള സാധ്യതയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുപ്പതിനായിരത്തിലേറേ ഓസ്‌ട്രേലിയക്കാര്‍ യൂറോപ്പിലും അമേരിക്കയിലുമായി നാട്ടിലേക്കു മടങ്ങാന്‍ കാത്തിരിക്കുന്നവരാണ്. കൊവിഡിനെതിരായ പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നും അടുത്തിടെ നടത്തിയ മലിനജല പരിശോധനയില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായും  അലംഭാവം കാണിക്കേണ്ട സമയമല്ല ഇതെന്നും ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ബ്രെറ്റ് സട്ടണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

Contact the author

International Desk

Recent Posts

National Desk 7 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More