രാജ്യത്തെ കൊവിഡ് പ്രതിരോധം അടിക്കടി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധം അടിക്കടി മോശമാവുന്നു എന്ന് സുപ്രീംകോടതി.  കൊവിഡിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഗുജറാത്തിലെ രാജ്‌കോട്ടില്‍  കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തമുണ്ടായതിനെത്തുടര്‍ന്ന് ആറു കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ കോടതി സ്വമേധയ കേസെടുത്തിരുന്നു.

ജസ്റ്റിസ് അശോക് ബൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനോട് സംഭവത്തില്‍ വിശദീകരണം തേടി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖകള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നില്ല. ഉത്സവങ്ങള്‍, വിവാഹങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് വരുന്ന 80 ശതമാനത്തിലേറേ പേരും മാസ്‌കുകള്‍ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല, വാക്‌സിനുകള്‍ സജ്ജമാകുന്നതുവരെ പ്രതിരോധ നടപടികളില്‍ വീഴ്ച്ച പാടില്ലെന്നും കോടതി വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്ത് നിലവില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എഴുപത് ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് നടക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് കണക്കില്‍പ്പെടുത്തുന്നുണ്ട് എന്നും എല്ലാ മൃതദേഹങ്ങളും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ റിപ്പോര്‍ട്ട് കോടതി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

സിക്കിം അതിർത്തിയിൽ സംഘര്‍ഷം; 20 ചൈനീസ് സൈനികർക്ക് പരിക്ക്

More
More
National Desk 16 hours ago
National

വസ്ത്രത്തോടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി

More
More
National Desk 1 day ago
National

ദേശീയ ബാലികാ ദിനം: പെണ്‍കുട്ടിയെ ഏകദിന മുഖ്യമന്ത്രിയാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

More
More
National Desk 1 day ago
National

പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി കര്‍ഷകരുടെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നു; പ്രിയങ്ക ഗാന്ധി

More
More
National Desk 1 day ago
National

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

More
More
National Desk 1 day ago
National

ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല

More
More