ലോകത്ത് ഒരു ഗവണ്‍മെന്റിനും കര്‍ഷകരെ തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ലോകത്ത് ഒരു ഗവണ്‍മെന്റിനും കര്‍ഷകരെ തടയാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി തലസ്ഥാനത്ത് പ്രക്ഷോപങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ് നടന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.സത്യത്തിനു വേണ്ടിയുളള പോരാട്ടമാണ് കര്‍ഷകരുടേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്ത് ഒത്തുകൂടി പ്രതിഷേധിച്ചു. ബാരിക്കേഡുകളും കണ്ണീര്‍ വാതകങ്ങളുമുപയോഗിച്ച് പോലീസ് കര്‍ഷക സംഘത്തെ തടയുകയും പിന്നീട് കര്‍ഷകരെ സമാധാനപരമായി സമരം നടത്താന്‍ അനുവധിച്ചതുമായി പോലീസ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അഹങ്കാരം സത്യവുമായി ഏറ്റുമുട്ടുമ്പോളൊക്കെ പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരും, കരി നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഒരു തുടക്കം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രം കര്‍ഷകരുമായി ഉടന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.


Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 11 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More