ഇന്നുമുതൽ ചിലരുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകും

ബാങ്കിൽ അക്കൗണ്ട് ഉള്ള എല്ലാവർക്കും കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എസ്ബിഐ നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചു. എസ്ബിഐ നേരത്തെ നൽകിയ മുന്നറിയിപ്പ് പ്രകാരം കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഇന്നുമുതൽ പ്രവര്‍ത്തനരഹിതമാകും. കൂടാതെ, കെവൈസി വിവരങ്ങള്‍ പരിഷ്‌കരികാത്തവർക്കും പണികിട്ടും. കളളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം അനുസരിച്ച് കെവൈസി മാനദണ്ഡങ്ങള്‍ ഇടപാടുകാര്‍ പാലിക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്ന ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് എസ്ബിഐയുടെ നടപടി.

എന്താണ് കെവൈസി?

കെവൈസി എന്നാൽ 'നിങ്ങളുടെ ഇടപാടുകാരനെ അറിയുക' (Know Your Customer) എന്നാണ്. ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേൽവിലാസം അറിയുവാനുമുള്ള ഒരു പ്രക്രിയായാണിത്. ബാങ്കുകളുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നില്ല എന്നുറപ്പുവരുത്താൻ ഈ പ്രക്രിയ സഹായിക്കുന്നു. കെവൈസി എന്ന നിബന്ധന അക്കൗണ്ടു തുടങ്ങുന്ന സമയത്തുതന്നെ പൂർത്തിയാക്കേണ്ടതാണ്. ഇടപാടുകാരുടെ കെവൈസി വിവരങ്ങൾ ബാങ്കുകൾ നിശ്ചിത കാലങ്ങളിൽ പുതുക്കി കൊണ്ടിരിക്കുകയും വേണം. അതിനായി ഉപഭോക്താവ് അയാളുടെ തിരിച്ചറിയൽ രേഖയും, മേൽവിലാസം തെളിയിക്കുന്ന ഒരു രേഖയും നൽകണം. കൂട്ടത്തിൽ അടുത്ത കാലത്ത് എടുത്ത ഒരു ഫോട്ടോഗ്രാഫും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 months ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 4 months ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 5 months ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 6 months ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More
Web Desk 7 months ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More