രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം നൽകുന്നത് ആവരുത് വിജിലൻസ് റെയ്ഡെന്ന് ധനമന്ത്രി

കെഎസ്എഫ്ഇയെ താറടിക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം നൽകുന്നത് ആവരുത് വിജിലൻസ് റെയ്ഡെന്ന്  ധനമന്ത്രി തോമസ് ഐസക്.   വിജിലൻസ് പരിശോധനക്ക് ആരും എതിരല്ല എന്നാൽ ഇത്തരം കാര്യങ്ങൾ ഔചിത്യത്തോടെയാണ് ചെയ്യേണ്ടത്. സ്വകാര്യ സ്ഥാപനങ്ങൾക്കായാണ് കെഎസ്എഫ്ഇയിൽ പരിശോധന നടത്തിയതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.  

വിജിലൻസ് നടപടി    കെഎസ്എഫ്ഇക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറ്റ്  സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം നൽകുമെന്ന്  ധനമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിനെ കുറിച്ച് സര്‍ക്കാരിന് വിവരം കിട്ടും  മുന്‍പേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് എങ്ങനെ എന്ന കാര്യം അന്വേഷിക്കുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ വാര്‍ത്തയിലൂടെയാണോ വിജിലന്‍സ് കണ്ടെത്തല്‍ സര്‍ക്കാർ അറിയേണ്ടത്.  ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കും. ചിലർ മനപൂര്‍വ്വം വിവാദം ഉണ്ടാക്കാന്‍  ശ്രമിക്കുന്നു.  വിജിലന്‍സ് ഇതിന്  കൂട്ടു നിന്നോ എന്നും അന്വേഷിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. 

കെഎസ്എഫ്ഇ യില്‍ നടക്കുന്ന വിജിലന്‍സ് പരിശോധന മുഖ്യമന്ത്രി അറിയണമെന്നില്ല. പാര്‍ട്ടിയിലും സര്‍ക്കാരിലും ഇത്രയും അധികം  അംഗീകാരം കിട്ടിയ കാലം മുമ്പ് ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. 

കെസ്എഫ്ഇയുടെ 40 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓപറേഷന്‍ ബചത് എന്ന പേരിലാണ് ഇന്നലെയാണ് പരിശോധന നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More