കല്ലാമലയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പിൻവാങ്ങി; മുരളീധരൻ വടകരയിൽ പ്രചരണത്തിന് ഇറങ്ങും

കോഴിക്കോട് ജില്ലയിലെ കല്ലാമല ബോക്ക് പഞ്ചായത്ത് വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് പിന്മാറും. ആർഎംപിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണക്ക് വിരുദ്ധമായി കോൺ​ഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിൽ കെ മുരളീധരൻ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന നടത്തിയ ചർച്ചയിലാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പിന്മാറാൻ തീരുമാനിച്ചത്. സ്ഥാനാർത്ഥി പിന്മാറാത്തപക്ഷം വടകരയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധൻ അറിയിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 വടകര മണ്ഡലത്തിലെ കാല്ലാമല ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ്- ആർഎംപി ധാരണ തകർന്നതാണ് മുരളീധരനെ ചൊടിപ്പിച്ചത്.  കോൺ​ഗ്രസ് നേതൃത്വത്തോട് പ്രതിഷേധിച്ചാണ് മുരളീധരൻ പ്രചാരണത്തിൽ നിന്ന് പിന്മാറിയത്. കല്ലാമല സീറ്റ് ആർഎംപിക്ക് വിട്ടുകൊടുക്കാൻ ജില്ലാ തലത്തിൽ രൂപീകരിച്ച സമിതി തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി വിമതനായി രം​ഗത്തു വന്ന കോൺ​ഗ്രസ് പ്രവർത്തകന് കൈപ്പത്തി ചിഹ്നം അനുവദിച്ചതിലുമായിരുന്നു മുരളീധരന്റെ പ്രതിഷേധം. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വടകരയിൽ കെ മുരളീധരൻ യുഡിഎഫിനായി പ്രചരണത്തിന് ഇറങ്ങും.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More