കാർഷിക നിയമങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

കാർഷിക നിയമങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ കർഷകരെ കാർഷിക നിയമങ്ങൾ ശാക്തീകരിക്കുമെനന്ന് മോദി പറഞ്ഞു.

'ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിക്കും രാജ്യമാകെയുള്ള കർഷകർക്ക് സഹായകരാമായി കാർഷിക നിയമങ്ങൾ മാറും' അദ്ദേഹം പറഞ്ഞു. ഇതിലൂടെ കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന ഭേദഗതി ബിൽ 2020 എന്നിവയാണ് കാർഷിക നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, നിയമത്തിനെതിരെ രാജ്യ വ്യാപകമായി കർഷകർ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മാര്‍ച്ച് തടയാനുള്ള കൊണ്ടുപിടിച്ച ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ 500 ഓളം കര്‍ഷക പ്രസ്ഥാനങ്ങളാണ് സംയുക്തമായി  ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹി അതിര്‍ത്തികള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ടുതന്നെ നീങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് പലവഴി ഡല്‍ഹിയിലേക്ക് ട്രാക്ടറുകള്‍ ഓടിച്ചും കാല്‍നടയായും എത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇതോടെ പോലീസിനെക്കൊണ്ട് മാത്രം സമരക്കാരെ തടഞ്ഞു നിര്‍ത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 18 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 19 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 20 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 20 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More