കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

രാജസ്ഥാന്‍: രാജസ്ഥാനിലെ ബിജെപി നേതാവും എംഎല്‍എയുമായ കിരണ്‍ മഹേശ്വരി അന്തരിച്ചു. ഞായറാഴ്ച്ച ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം ഉദയ്പൂരിലേക്ക് കൊണ്ടുവരും.

കിരണ്‍ മഹേശ്വരി രാജസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബിജെപി വനിത വിഭാഗം മേധാവി എന്നീ പദവികളും അവര്‍ വഹിച്ചിട്ടുണ്ട്. കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനും ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാനും അവര്‍ നിരന്തരം ശ്രമിച്ചിരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കിരണിന്റെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ദുഖം രേഖപ്പെടുത്തി. വളരെ നല്ല ഒരു ജനപ്രതിനിധിയായിരുന്നു രാജ്‌സമന്ദ് കിരണ്‍ മഹേശ്വരി എന്ന് ബിജെപി രാജസ്ഥാന്‍ മേധാവി സതീഷ് പൂനിയ പറഞ്ഞു. നിരവധി പേരാണ് കിരണ്‍ മഹേശ്വരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More