6.7 കോടി രൂപയുടെ ഭാവനവായ്പ്പ തട്ടിപ്പ് ; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: 6.7 കോടി രൂപ ഭവനവായ്പ്പ തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. സുനില്‍ ആനന്ദ് എന്നയാളാണ് അറസ്റ്റിലായത്. ആള്‍മാറാട്ടം നടത്തിയാണ് ധനകാര്യകമ്പനികളില്‍ നിന്ന് ഇയാള്‍ 6.7 കോടി രൂപ വായ്പ്പയെടുത്തത്. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്യൂ) ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി ദീപക് ബബ്ബാര്‍, നിതിന്‍ ശര്‍മ്മ, സഞ്ജയ് അവധ് എന്നീ പേരുകളില്‍് നിരവധി ബാങ്കുകളില്‍ അക്കൗണ്ട് എടുത്ത് ആള്‍മാറാട്ടം നടത്തുകയായിരുന്നു.

റിത ബബ്ബര്‍ എന്ന സ്ത്രീയാണ് തട്ടിപ്പിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2014ല്‍ രാഹുല്‍ ശര്‍മ്മ, സച്ചിന്‍ ശര്‍മ്മ, മംഗെ റാം ശര്‍മ്മ എന്നിവര്‍ക്ക് വീട് വാടക്ക്ക്ക് നല്‍കിയിരുന്നതായി പരാതിക്കാരിയായ റിത ബബ്ബര്‍ പറഞ്ഞിരുന്നു. രാഹുല്‍ ശര്‍മ്മ എന്ന പേരിലാണ് സുനില്‍ ആനന്ദ് റിതയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചത്. 2014 ല വാടക കരാര്‍ അവസാനിച്ചപ്പോള്‍ 2016ലേക്ക് കരാര്‍ നീട്ടുകയും ചെയ്തു, പിന്നീട്  പരാതിക്കാരിയുടെ ഭര്‍ത്താവിന് ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡില്‍ നിന്ന് വിളി വരുകയും 2.25 കോടി രൂപ രാഹുല്‍ ശര്‍മ്മ വീടിനുമേല്‍ വായ്പ്പ എടുത്തിട്ടുണ്ടെന്ന് അറിയുകയും ചെയ്തു. ഇതിനു പുറമേ പ്രതി ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് എന്നിവയില്‍ നിന്നും ഇതേ വസ്തു  വച്ച് പണം വായ്പ്പയെടുത്തിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതായും ഇഒഡബ്ല്യൂ അധികൃതര്‍ പറഞ്ഞു. പ്രതിയായ സുനില്‍ തന്റെ പിതാവ് മംഗെ റാമും മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. വീടിന്റെ വ്യാജരേഖകള്‍ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഹുല്‍ ശര്‍മ്മയായി ആള്‍മാറാട്ടം നടത്തുകയും രാഹുലിന്റെ യഥാര്‍ഥ ഫോട്ടോയ്ക്ക് പകരം വ്യാജ ഫോട്ടോയും കെവൈസി രേഖകളുമുണ്ടാക്കിയാണ് സുനില്‍ ആനന്ദ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 18 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 21 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 23 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More