മുംബൈ: ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഊര്‍മിള ശിവസേനയിലേക്ക്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സാന്നിദ്ധ്യത്തിലാവും ഊര്‍മിള ശിവസേനയില്‍ ചേരുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ച ശേഷം നടി കോണ്‍ഗ്രസുമായുളള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
ഗവര്‍ണറുടെ ക്വാട്ടയില്‍ നിന്ന് നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിനായി ഊര്‍മിളയുടെ പേര് ശിവസേന ഗവര്‍ണര്‍ ബിഎസ് കോഷ്യാരിയ്ക്ക് കൈമാറിയിരുന്നു. ഗവര്‍ണറുടെ ക്വാട്ടയില്‍ നിന്ന് നാമനിര്‍ദേശത്തിനായി 11 പേരുകള്‍ മഹാ വികാസ് അഗാദി നല്‍കിയിരുന്നു. 12 പേരടങ്ങുന്ന പട്ടിക ഗവര്‍ണര്‍ ഇനിയും അംഗീകരിച്ചിട്ടില്ല.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഊര്‍മിള 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് അവര്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തു. അടുത്തിടെ മുംബൈയെ പാക് അധീന കാശ്മീരുമായി താരതമ്യപ്പെടുത്തിയതിനും നെപ്പോട്ടിസവുമായി ബന്ധപ്പെട്ട കങ്കണയുടെ പരാമര്‍ശങ്ങളെയും ഊര്‍മിള വിമര്‍ശിച്ചിരുന്നു.