കൊവിഡ്: വെള്ളിയാഴ്ച കേന്ദ്ര സർക്കാർ സർവകക്ഷിയോ​ഗം വിളിച്ചു

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ  കേന്ദ്ര സർക്കാർ സർവകക്ഷിയോ​ഗം വിളിച്ചു. ഓൺലൈൻ വഴിയുള്ള യോ​ഗത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും. അടുത്ത വെള്ളിയാഴ്ച രാവിലെ പത്തരക്കാണ് യോ​ഗം നടക്കുക. പ്രധാനമന്ത്രി കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആരോ​ഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ, പ്രഹ്ലാദ് ജോഷി എന്നിവർ സംബന്ധിക്കും. യോ​ഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അം​ഗീകരാമുള്ള പാർട്ടികൾക്ക് കേന്ദ്ര സർക്കാർ കത്തയക്കും. ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരോരുത്തരാണ് യോ​ഗത്തിൽ പങ്കെടുക്കേണ്ടത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിക്കുന്ന രണ്ടാമത്തെ സർവകക്ഷിയോ​ഗമാണിത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് വ്യാപനം തടയുന്നതിന് കൈക്കൊണ്ട നടപടികൾ സർക്കാര് യോ​ഗത്തിൽ വിശദീകരിക്കും. ഒരോ സംസ്ഥാനങ്ങളിലെയും സാഹചര്യം യോ​ഗത്തിൽ ചർച്ച ചെയ്യും. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നത് സംബന്ധിച്ച വിഷയവും ചർച്ച ചെയ്യും. വാക്സിൻ വിതരണത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.  

Contact the author

Web Desk

Recent Posts

Web desk 3 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 2 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 4 weeks ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More