മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം

വില്‍മിങ്ടണ്‍: ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീമില്‍ മുഴുവന്‍ വനിതകള്‍. കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കേറ്റ് ബെഡിംഗ്ഫീല്‍ഡിന്റെ നേതൃത്വത്തിലാവും മാധ്യമസംഘം പ്രവര്‍ത്തികുക. കേറ്റ് ബൈഡന്റെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും, ദീര്‍ഘകാലമായി ഡെമോക്രാറ്റിക് വക്താവായ ജെന്‍ സാക്കി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും.

ജെന്‍ സാക്കിയും കേറ്റും ഒബാമയുടെ ഭരണസമിതി ഉദ്യോഗസ്ഥരായിരുന്നു. അമേരിക്കന്‍ ജനതയുമായി സത്യസന്ധമായ ആശയവിനിമയം നടത്തുക എന്നത് ഒരു പ്രസിഡന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. അമേരിക്കയിലെ ജനങ്ങളെ വൈറ്റ് ഹൗസുമായി ബന്ധിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വം പ്രസ് ടീമിനെ ഏല്‍പ്പിക്കുകയാണ് എന്ന് ജോ ബൈഡന്‍ പറഞ്ഞു. പരിചയസമ്പന്നരായ പ്രസ് ടീമിന് രാജ്യത്തെ മികച്ച രീതിയില്‍ കെട്ടിപ്പടുക്കേണ്ട ചുമതലയുമുണ്ടെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ചീഫ് സ്റ്റാഫായിരുന്ന കരീന്‍ ജീന്‍ പിയറി ജോ ബൈഡന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. അതേസമയം ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്ന പിലി തോബാര്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായും ചുമതലയേല്‍ക്കും.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More