പാകിസ്ഥാനില്‍ ഇടത് നേതാക്കള്‍ക്ക് ജയില്‍ മോചനം

കറാച്ചി: പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട് ജയിലിലടയ്ക്കപ്പെട്ട ഇടത് രാഷ്ട്രീയ നേതാക്കളെ നീണ്ട കാലയളവിനു ശേഷം പാക് കോടതി മോചിപ്പിച്ചു. ബാബ ശുക്കൂറുള്ള ബെയ്ഗ്, ബാബ ജാന്‍, അമീര്‍ ഖാന്‍, ഇഫ്തിക്കര്‍ കട്ലാ എന്നിവരാണ് നീണ്ടകാല തടവ് ശിക്ഷയ്ക്ക് ശേഷം ജയില്‍ മോചിതരായത്. 

ഇതില്‍ ബാബാ ജാന്‍ നീണ്ട 9 വര്‍ഷമാണ്‌ ജയിലില്‍ കഴിഞ്ഞത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ബാബ ജാന്‍ ഇടതുപക്ഷ പാര്ട്ടിയായ അവാമി വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ നേതാവാണ്‌. പാക് അധീന കാശ്മീരില്‍ നിന്ന് ജനകീയ പ്രക്ഷോഭങ്ങളിലൂടെയും പരിസ്ഥിതി പ്രവര്‍ത്തങ്ങളിലൂടെയും ഉയര്‍ന്നുവന്ന നേതാവാണ്‌ ഇദ്ദേഹം. 9 വര്ഷം മുന്പ് നടന്ന ജനകീയ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ബാബ ജാനേ രാജ്യ വിരുദ്ധ നിയമം ചുമത്തിയാണ് ജയിലിലിട്ടത്. പലതവണ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം യാദൃശ്ചികമായെന്നോണം പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച കോടതി ബാബ ജാനുള്‍പ്പെടെയുള്ള നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. പാക്കിസ്ഥാനിലെ  ഇമ്രാന്‍ ഖാന്‍ ഭരണകൂടം രാജ്യത്തെ രാഷ്ട്രീയ തടവുകാരോട് സ്വീകരിക്കുന്ന വളരെ പോസിറ്റീവായ സമീപനം വിധിയെ സ്വാധ്വീനിച്ചിട്ടുണ്ട് എന്നാണ് പാക്ക് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

Contact the author

international

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More