സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

കേരളത്തില്‍ സ്വർണവിലയിൽ വർധനവ്. പവന് 160 രൂപകൂടി 35,920 രൂപയായി. ഇതോടെ ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. കൊവിഡ് വാക്‌സിൻ ഉയർത്തുന്ന പ്രതീക്ഷകളാണ് സ്വർണവിലയിടിവിന് കാരണമായത്.

ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന് വന്‍ വിലയിടിവ് ഉണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മാത്രം 480 രൂപയോളം കുറഞ്ഞു. ഇപ്പോള്‍ കോവിഡ് വാക്സിന്‍ പ്രതീക്ഷകളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ചലനവും അമേരിക്കന്‍ തെരഞ്ഞെടുപ്പും ലോക രാജ്യങ്ങളില്‍ എമ്പാടുമുള്ള കൊവിഡ് വ്യാപനവുമാണ് സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കാരണമായത് എങ്കില്‍ ആ സാഹചര്യങ്ങളില്‍ വന്ന മാറ്റം തന്നെയാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നില്‍ എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കൊവിഡ്‌ വാക്സിന്‍ ഉടന്‍ യാഥാര്‍തഥൃമാകും എന്ന പ്രതീതിയും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍റെ വിജയവും മറ്റ് ഉദ്പന്ന മേഖലയിലേക്ക് നിക്ഷേപകരെ പതുക്കെയെങ്കിലും കൊണ്ടെത്തിക്കുന്നുണ്ട്. ഇതാണ് സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നത്. 

Contact the author

Business Desk

Recent Posts

National Desk 2 weeks ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 4 weeks ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 months ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More
Web Desk 3 months ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More
Business Desk 3 months ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 5 months ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

More
More