കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന

പ്യോങ്യാഗ്: ഉത്തര കൊറിയന്‍ ഭരണാധികാരി  കിം ജോങ് ഉന്നിനും കുടുംബത്തിനും ചൈന കൊവിഡ്  വാക്സിന്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ  ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കിംവദന്തികളുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം പൊതുവേദികളില്‍ നിന്ന് കിം മാറി നിന്നത് ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായതുകൊണ്ടാണെന്നും, അദ്ദേഹം കൊറോണ വൈറസ് ബാധിതനാണെന്ന തരത്തിലും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

അതേസമയം ചൈന കൊവിഡ് വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അഞ്ച് വാക്‌സിനുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത് എന്ന് ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ചൈന ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫോം നിര്‍മ്മിച്ച വാക്‌സിന്‍ ഒരു ദശലക്ഷം ജനങ്ങളില്‍ പരീക്ഷിച്ചതായും അവരില്‍ ആര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചൈന അവകാശപ്പെടുന്നു.

നോര്‍ത്ത് കൊറിയയില്‍  കൊവിഡ്ബാധ കുറവാണെന്നും പ്യോങ്യാംഗില്‍ സംശയാസ്പതമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പോസിറ്റീവ് ആയിട്ടില്ലെന്നുമാണ് കിം അവകാശപ്പെടുന്നത്. ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ നോര്‍ത്ത് കൊറിയയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാന്ന അവകാശവാദമാണ് നോര്‍ത്ത് കൊറിയ ഉന്നയിക്കുന്നത്. കര്‍ശനമായ ലോക്ക്ടൗണ്‍ ഏര്‍പ്പെടുത്തുകയും ചൈനയുമായുളള വ്യാപാരം വെട്ടിക്കുറയ്ക്കുക പോലുളള കര്‍ശനമായ നടപടികള്‍  സ്വീകരിക്കുകയും ചെയ്തതാണ്   രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചതെന്ന് എന്ന് കിം ജോങ് ഉന്ന് അവകാശപ്പെടുന്നു

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More