സ്ത്രീശാക്തീകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി

മനാമ: ബഹ്റൈനില്‍ സ്ത്രീശാക്തീകരണം ശക്തമാക്കാന്‍ അതിവേഗ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി സല്‍മാന്‍ ബിന്‍ ഹമദ് അല ഖലീഫ പ്രസ്താവിച്ചു. ദേശീയ വനിതാ ദിനത്തിന്‍റെ ഭാഗമായി ചേര്‍ന്ന ഓണ്‍ലൈന്‍ മന്ത്രി സഭായോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി സല്‍മാന്‍ ബിന്‍ ഹമദ്.

സ്ത്രീകള്‍ക്ക് ഏത് രംഗത്തും മികവ കാണിക്കാന്‍ കഴിയും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. സ്ത്രീ ശാക്തീകരണത്തിനായി മുന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം ബഹ്റൈന്‍ വനിതാ സുപ്രീം കൌണ്‍സില്‍ ചെയര്‍പേഴ്സന്‍ സാബിക ബിന്ത് ഇബ്രാഹിം അല ഖലീഫയുടെ ഇക്കാര്യത്തിലുള്ള അക്ഷീണമായ പ്രവര്‍ത്തനം ഫലം കാണുന്നുണ്ടെന്നും പ്രധാനമന്ത്രി സല്‍മാന്‍ ബിന്‍ ഹമദ് അല ഖലീഫ തന്റെ  പ്രസ്താവനയില്‍ പറഞ്ഞു. എല്ലാവര്‍ഷവും ഡിസംബര്‍ 1 നാണ് ബഹ്റൈനില്‍ ദേശീയ വനിതാദിനം ആചരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More