യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച  കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊലപാതകത്തിനു ശേഷം വീട് കത്തിക്കാനും  പ്രതികള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരെ ബഹദൂര്‍പൂരിനു സമീപമുളള കാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂവരും കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.

മാധ്യമപ്രവര്‍ത്തകന്‍ രാകേശ് സിംഗ്, സുഹൃത്ത് പിന്റു സാഹു എന്നിവരാണ് ബല്‍റാംപൂര്‍ ജില്ലയിലെ ഗ്രാമീണ മേഖലയിലുളള വീട്ടില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ കൊല്ലപ്പട്ടത്. കേശ്വാനന്ദിന്റെ അമ്മ ഗ്രാമമേധാവിയാണെന്നും അവര്‍ക്കുകീഴിലുളള ഫണ്ടുകളിലെ തിരിമറി രാകേശ് സിംഗ് തുറന്നുകാട്ടിയതിലുളള പകയാണ്  കൊലപാതകത്തില്‍ കലാശിച്ചതെന്നും ബല്‍റാംപൂര്‍ പോലീസ് സൂപ്രണ്ട് ദേവരഞ്ജന്‍ വര്‍മ്മ പറയുന്നു. സംസാരിക്കാനെന്ന വ്യാജേന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പോവുകയും അവരെ മദ്യം നല്‍കി കിടത്തിയ ശേഷം കുറ്റകൃത്യം നടത്തുകയായിരുന്നു എന്നും അദ്ദഹം പറയുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊലപാതകം അപകടമാക്കി ചിത്രീകരിക്കാനായാണ് സാനിറ്റൈസര്‍ ഉപയോഗിച്ച് വീട് കത്തിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതികളുടെ മൊഴി. മകന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ പിതാവ് രംഗത്തെത്തിയിരുന്നു. ബല്‍റാംപൂര്‍ ജില്ലാ ഭരണകൂടം മരിച്ച മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഉറപ്പുനല്‍കി.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 16 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 19 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 21 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More