ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കര്‍ഷകരെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നാണ് കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത്. ഗുരുനനാക്കിന്റെ 551ാം ജന്മവാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകളെ എങ്ങനെയാണ് അവഗണിക്കുക, അവര്‍ക്ക് പിന്തുണ നല്‍കേണ്ട സമയമാണ്. സുഹൃത്തുക്കളെയും അവരുടെ കുടുംബങ്ങളെയുംകുറിച്ച് ആധിയുണ്ട്. അവകാശങ്ങള്‍ക്കുവേണ്ടി സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡയുണ്ടാവും. നമ്മള്‍ ഒരുമിച്ച്  പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിക്കാന്‍ പലവിധത്തില്‍ ശ്രമിച്ചിരുന്നുവെന്നും ജസ്റ്റിന്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തെക്കുറിച്ച്  ഇതാദ്യമായാണ് ഒരു വിദേശ നേതാവ് പ്രതികരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം രംഗത്തുവന്നു. ഇന്ത്യയിലെ കര്‍ഷകരെക്കുറിച്ച് പരിജ്ഞാനമില്ലാതെയുളള കനേഡിയന്‍ നേതാക്കളുടെ അഭിപ്രായങ്ങള്‍ അനാവശ്യമാണ്, പരാമര്‍ശങ്ങള്‍ ജനാതിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തെക്കുറിച്ചായതിനാല്‍ അതില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Contact the author

International Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More