ജമ്മു കാശ്മീരിലെ ഭൂമി വില്പന: ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയില്‍

ഡല്‍ഹി: ജമ്മു കശ്മീര്‍ സംസ്ഥാനത്ത് ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മുകാശ്മീരില്‍ സ്ഥലം വാങ്ങാന്‍ അനുവദിച്ചുകൊണ്ടുള്ള നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ടാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ് സുപ്രീം  കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (article -370) എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഈ നടപടിയുടെ ഭാഗമായാണ് ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ സംസ്ഥാനത്തിന്റെ പദവി എടുത്തുകളഞ്ഞതടക്കം ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ പുതിയ ഭൂനിയമത്തിന് സ്റ്റേ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ജമ്മു കശ്മീരിന്റെ ഭൂഘടന പ്രത്യേകമായി പരിഗണിച്ചുവേണം ഭൂമിയുടെ ക്രയവിക്രയ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍. ആര്‍ക്കും സംസ്ഥാനത്ത് സ്ഥലം വാങ്ങാമെന്നു വന്നാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കാര്‍ഷിക ഭൂമി മറ്റാവശ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയുണ്ടാക്കും. അതിര്‍ത്തി സംസ്ഥാനമെന്ന നിലയിലും ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയണമെന്നും സിപിഎമ്മിനുവേണ്ടി മൊഹമ്മദ്‌ യൂസഫ്‌ തരിഗാമി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More