‌ചെന്നിത്തലയ്ക്കും ഷാജിക്കുമെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാം; വിജിലന്‍സിന് സ്പീക്കറുടെ പച്ചക്കൊടി

തിരുവനന്തപുരം: ബാര്‍ കോഴ, അനധികൃത സ്വത്തു സമ്പാദനം എന്നീ കേസുകളില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ലീഗ് എംഎല്‍എ  കെ എം ഷാജി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കി. 

ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ഡോ ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടുകയായിരുന്നു. അംഗങ്ങള്‍ക്ക് നിയമസഭയുടെ പരിരക്ഷയുള്ളതിനാല്‍ പ്രതിപക്ഷ നേതാവിനെയും കെ. എം ഷാജി എംഎല്‍എയെയും ചോദ്യം ചെയ്യാനും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടുകയായിരുന്നു. ഇക്കാര്യത്തിലാണ് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്.

അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ കെ എം മാണി മുഖ്യ പ്രതിസ്ഥാനത്തുള്ള ബാര്‍ കോഴക്കേസില്‍ രമേശ്‌ ചെന്നിത്തലക്ക് 1 കോടി രൂപ നല്‍കിയെന്നാണ് ബിജു രമേഷിന്റെ ആരോപണം. ഇതാണ് വിജിലന്‍സിന്‍റെ പുനരന്വേഷണത്തിലേക്ക് നയിച്ചത്.

ലീഗ് നേതാവും അഴീക്കോട്‌ എംഎല്‍എയുമായ കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേസ് നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറെറ്റ് (ഇ ഡി) പലതവണ കെ എം ഷാജിയെയും ഭാര്യയെയും ഇടപാടില്‍ ബന്ധമുള്ള മുന്‍ യൂത്ത് ലീഗ് നേതാവ് ടി. ടി. ഇസ്മായിലിനെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ഇതേ ആരോപണത്തില്‍ വിജിലന്‍സ് ഇപ്പോള്‍ പ്രത്യേകം കേസെടുത്ത് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More