അന്ത്രാരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബര്‍ ക്ഷാമം; വില മുകളിലേക്ക്

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ ക്ഷാമം കടുത്തതോടെ റബ്ബര്‍ വില ഉയരുന്നു. ആര്‍ എസ് എസ് - 4 ഇനത്തിന് ഇന്നത്തെ വില 164 രൂപയാണ്. തായ്ലാന്‍ഡില്‍ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കുള്ള റബര്‍ വരവ് കുറഞ്ഞതാണ് ഡിമാന്‍ഡ് വര്‍ദ്ധിക്കാനും ഇന്ത്യയില്‍ നിന്നുള്ള റബറിന് വില വര്‍ദ്ധിക്കാനും ഇടയാക്കിയത്. 

തായ്ലാന്‍ഡിലെ വിപണി വില 184 രൂപയായതോടെ അന്താരാഷ്ട്ര കമ്പനികള്‍ റബര്‍ ലഭ്യതയ്ക്ക് വേണ്ടി ഇന്ത്യന്‍ വിപണിയെ ആശ്രയിച്ചു തുടങ്ങിയത് കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ എറ്റവും ഉയര്‍ന്ന വിലയിലേക്കാണ് ഇപ്പോള്‍ റബര്‍ കുതിക്കുന്നത്. 

അന്തരാഷ്ട്ര വിപണിയില്‍ റബര്‍ ലഭ്യത ഇനിയും കുറയാനാണ് സാധ്യത. തായ്ലാന്‍ഡിലെ റബര്‍ മരങ്ങളിലുണ്ടായ ഇലവീഴ്ച രോഗം മൂലം റബര്‍പാല്‍ ലഭ്യത ഗണ്യമായി കുറഞ്ഞതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് അഭ്യന്തര വിപണിയിലേക്കുള്ള റബര്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ചുങ്കം ഏര്‍പ്പെടുത്തിയതും കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയത് മൂലം ചൈനയില്‍ നിന്നുള്ള ടയര്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അഭ്യന്തര ടയര്‍ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ ഉണര്‍വും റബര്‍ വില കൂടുന്നതിന് സഹായിച്ചിട്ടുണ്ട്. വിപണിയിലെ ഈ അനുകൂല ഘടകങ്ങള്‍ നിലനിന്നാല്‍ റബര്‍ വിലയിടിവ് മൂലം കഷ്ടത്തിലായ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നത്തിന് മികച്ച വില തുടര്‍ന്നും ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More