ചര്‍ച്ച പരാജയം; നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. ഡല്‍ഹിയില്‍ നടക്കുന്ന  പ്രധിഷേധം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ കേന്ദ്രവുമായുളള ചര്‍ച്ച പരാജയപ്പെട്ടതോടെ ദില്ലി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കൂടുതല്‍  കര്‍ഷകര്‍ തലസ്ഥാനത്തേക്കൊഴുകും. നിയമങ്ങളിലെ പോരായ്മകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നതുള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ തളളിയ കര്‍ഷകസംഘടനകള്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം ഇന്നലെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ ചായസല്‍ക്കാരം കര്‍ഷകസംഘടനാ നേതാക്കള്‍ നിരസിച്ചു. മന്ത്രി സിംഘുവിലേക്ക് വന്നാല്‍ അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്‌നങ്ങള്‍ തുറന്ന ചര്‍ച്ചയില്‍ സംസാരിക്കാമെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞത്. ഇന്ന് നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെ കൂടുതല്‍ കര്‍ഷകരെ ഇറക്കി ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികള്‍ ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

നിരവധിപേരാണ് കര്‍ശകരെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവരുന്നത്. ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തിരുന്നു. ജസ്റ്റിന്‍ ട്രൂഡോയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണും രംഗത്തെത്തി. എല്ലാ ലോകനേതാക്കളും ജനാതിപത്യ അവകാശങ്ങള്‍ക്കായി നിലകൊളളണമെന്നാണ് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More